മു​ന്‍​ക​രു​ത​ല്‍ വേ​ണം; ആ​ളു​ക​ള്‍ കൂ​ടു​ന്ന പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണമെ​ന്ന് മു​ഖ്യ​മ​ന്ത്രി

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ളു​ക​ള്‍ കൂ​ടു​ന്ന പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആവശ്യപ്പെട്ടു.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍, പൊ​തു​പ​രി​പാ​ടി​ക​ള്‍, തീ​യ​റ്റ​റു​ക​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.​ സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും മാ​റ്റി​വ​ച്ചു. മു​ന്‍​ക​രു​ത​ലു​ക​ളാ​ണ് വേ​ണ്ട​ത്. കൊ​റോ​ണ പ​ട​രു​ന്ന​ത് കൈ​വി​ട്ട് പോ​യാ​ല്‍ നി​യ​ന്ത്രി​ക്കാ​ന്‍ ആ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ല്‍ പൂ​ജ ന​ട​ക്കു​മെ​ന്നും എ​ന്നാ​ല്‍ ദ​ര്‍​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കും. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. തി​രു​വ​ന്ത​പു​രം, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.


സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ സാ​നി​റ്റൈ​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കും. സാ​നി​റ്റൈ​സ​റു​ക​ളും മാ​സ്കും കൂ​ടു​ത​ല്‍ നി​ര്‍​മി​ക്കാ​ന്‍ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ന്പ​നി​ക​ള്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ​വ​രു​ടെ​യും കൂ​ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂടെ കൊ​റോ​ണ​യെ ചെ​റു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !