ഏറെ ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ തോപ്പുംപടി അരൂജാസ് സ്‌കൂളിലെ 28 വിദ്യാർഥികൾ ഇന്ന് മുതൽ പരീക്ഷയെഴുതും. കോടതിയുടെ വിധിയുടെ പിൻബലത്തിലാണ് കുട്ടികൾ ടോക്ക് എച്ച് സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതുന്നത്
ഇതിനോടകം നഷ്ടപ്പട്ട രണ്ട് പരീക്ഷകൾ എഴുതാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സ്‌കൂളിന് സിബിഎസ്ഇയുടെ അംഗീകാരം ഇല്ലാതിരുന്നതാണ് കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടത്. തുടർന്നാണ് കുട്ടികളും രക്ഷിതാക്കളും ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ സിബിഎസ്ഇക്ക് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷ വിമർശനം ലഭിച്ചിരുന്നു. സിബിഎസ്ഇ ശക്തമായി എതിർത്തിട്ടും കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിടുകയായിരുന്നു. അടുത്ത വർഷം പരീക്ഷ എഴുതിപ്പിക്കാമെന്ന നിലപാടായിരുന്നു സിബിഎസ്ഇക്ക്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !