കൊറോണ വൈറസിനെ തുടര്‍ന്ന് മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരന് നെടുന്പാശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതിനു പിന്നാലെ പരിശോധന ശക്തമാക്കി വിമാനത്താവള അധികൃതര്‍.
ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ വിദേശത്തേക്ക് കടക്കാനാണ് ബ്രിട്ടീഷ് പൗരന് ശ്രമിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. 270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
സംഭവത്തേ തുടര്‍ന്ന് വിമാനത്തിന്റെ യാത്രയും തടസപ്പെട്ടു. കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരന് ഉള്‍പ്പെടെ 19 പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് വിമാനത്തില്‍ നിന്നും തിരിച്ചിറക്കിയത്. നെടുന്പാശേരി വിമാനത്താവളം അടച്ചേക്കുമെന്നും സൂചനയുണ്ട്.
ബ്രീട്ടീഷ് പൗരന് വിമാനത്തിനുള്ളില്‍ കയറിയശേഷമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് ലഭിച്ചത്. ഉടന്‍തന്നെ അധികൃതര്‍ വിമാനത്താവളത്തിലേക്ക് വിവരം കൈമാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !