റിയാദില്‍ മലയാളികളുടെ കീഴിലുള്ള ഹോട്ടലിന്‍റെ പാരപ്പെറ്റ് തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. കായംകുളം സ്വദേശി അബ്ദുല്‍ അസീസ് (50) ആണ് മരിച്ചത്. ഇദ്ദേഹം റൌദയിലെ കേളി സാംസ്കാരിക വേദി സെക്രട്ടറിയായിരുന്നു. മരിച്ച രണ്ടാമത്തെയാള്‍ തമിഴ്നാട് സ്വദേശിയാണ്.
പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. റിയാദിലെ എക്സിറ്റ് മുപ്പതിലുള്ള മലസ് ഹോട്ടലിന്‍റെ മുന്‍ഭാഗമാണ് താഴേക്ക് പതിച്ചത്.ഇതോടെ നില മാത്രമുള്ള ഹോട്ടലിന്റെ മുന്‍വശത്ത് താഴെ ചായ കുടിച്ചു കൊണ്ടിരിക്കുന്നവരാണ് അടിയില്‍ പെടുകയായിരുന്നു. ഹോട്ടലിന് മുന്നില്‍ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !