ഈസ്റ്റര്‍, വിഷു ദിനങ്ങളില്‍ പുറത്തിറങ്ങരുത്; മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് പൊലീസിന് ഡി.ജി.പിയുടെ നിര്‍ദ്ദേശം

0

തിരുവനന്തപുരം: ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ചയും വിഷുദിവസമായ ചൊവ്വാഴ്ചയും സംസ്ഥാനത്ത് ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്തുമെന്നും ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി നിര്‍ദ്ദേശം നല്‍കി.

ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതിന് ന്യായീകരണമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഘോഷങ്ങള്‍ക്കായി അതിര്‍ത്തി കടന്ന് ജനങ്ങള്‍ കേരളത്തിലേക്ക് വരുന്നത് ഒരുതരത്തിലും അനുവദിക്കില്ല. ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരുകയെന്ന ആശയം ശക്തമായി പ്രചരിപ്പിക്കുന്നതിന് സാമൂഹികമാ ധ്യമങ്ങളിലൂടെയും ഉച്ചഭാഷിണി മുഖേനയും പ്രചരണം നടത്തണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരും എപ്പോഴും സജ്ജരായിരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !