പ്രവാസികളെ ഇപ്പോള്‍ തിരികെ കൊണ്ടുവരില്ലെന്ന് കേന്ദ്രം: ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ അവിടെ തുടരണം

0



വിമാനം അയക്കുകയെന്നത് പ്രായോഗികമല്ല, 
ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളിലുള്ള രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ തിരികെ രാജ്യത്തേക്ക് എത്തിക്കുക എന്ന ആവശ്യം നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള യു.എ.ഇ അംബാസിഡറുടെ നിര്‍ദേശം ഇപ്പോള്‍ സ്വീകരിക്കാനാകില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താക്കള്‍ പറയുന്നത്. ഒരു മലയാളം വാര്‍ത്താ ചാനലിനാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കാന്‍ കഴിയില്ലെന്നും അതിനായി പ്രത്യേക വിമാനം അയക്കുക എന്ന കാര്യം പ്രായോഗികമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ പ്രവാസികളുടെ പരാതികളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. മലയാളി പ്രവാസികളോട് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി മോശമായി പെരുമാറുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !