തിരൂര്‍: കട്ടച്ചിറയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിന് കല്ലില്‍ തലയിടിച്ച് വീണ് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറായ കട്ടപ്പുറം സ്വദേശി നെടുമ്ബറമ്ബത്ത് സുരേഷാണ്(42) മരണപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. കട്ടച്ചിറയില്‍ ഒരു തെരുവോരത്ത് ഏതാനും പേര്‍ ഒന്നിച്ചിരിക്കുന്നത് കണ്ട ഇവരെ വിരട്ടിയോടിക്കുന്നതിനായി അവിടേക്ക് എത്തുകയായിരുന്നു. ഇക്കൂട്ടത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം ഇവരില്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടിരുന്നു. സുരേഷും ഓടിരക്ഷപ്പെട്ട രണ്ടുപേരില്‍ ഉള്‍പ്പെടുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം ഓടിയവര്‍ അടക്കം നാളെ ഹാജരാകണം എന്ന നിബന്ധനയില്‍ പൊലീസ് വിട്ടയച്ചു. പിന്നീടാണ് സുഹൃത്തുക്കള്‍ രാത്രി നടത്തിയ തിരച്ചിലില്‍ വഴിയില്‍ ഒരു കരിങ്കല്‍ കൂനയ്ക്ക് മേല്‍ തലയിടിച്ച് വീണ് മരിച്ചുകിടക്കുന്ന സുരേഷിനെ കണ്ടെത്തുന്നത്.
മുന്‍പ്, പൊലീസോ സുരേഷിന്റെ സുഹൃത്തുക്കളോ ഇദ്ദേഹം മരണപ്പെട്ടത് കണ്ടിരുന്നില്ല. തലയിടിച്ച് വീണു തന്നെയാണ് മരണം എന്നാണ് കരുതുന്നതെങ്കിലും ഇതില്‍ സ്ഥിരീകരണം ആയിട്ടില്ല. തങ്ങള്‍ ഇവരില്‍ ആരെയും മര്‍ദ്ദിക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
മുന്‍പും സുരേഷും സുഹൃത്തുക്കളും കൂട്ടം കൂടിയിരിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഇന്നും അത് ആവര്‍ത്തിച്ചതിനാലാണ് കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. സുരേഷിന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളും പറയുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !