തിരുവനന്തപുരം: സംസ്ഥാനം മുഴുവന്‍ കൊവിഡ് ഭീതിയിലാണ്. രോഗം പടരാതിരിക്കാന്‍ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുന്നുണ്ട്. പൂജപ്പുര ജയിലില്‍ ഉള്‍പ്പെടെ മാസ്ക് നിര്‍മിക്കുന്നുണ്ടെങ്കിലും, ചിലയിടങ്ങളില്‍ ഇതിന് ക്ഷാമം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെ മാസ്ക് വീട്ടിലുണ്ടാക്കാമെന്ന് പരിചയപ്പെടുത്തുകയാണ് നടന്‍ ഇന്ദ്രന്‍സ്. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഇന്ദ്രന്‍സിന്റെ വാക്കുകള്‍ ഇങ്ങനെ, 'ഞാനിപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ടൈലറിംഗ് യൂണിറ്റിലാണ് ഉള്ളത്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇതുപോലെ ഒരുപാട് മാസ്‌ക് ഇവര്‍ നിര്‍മിച്ച് നല്‍കി. നമുക്ക് ആവശ്യമുള്ള മാസ്‌ക് വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്നതേയുള്ളു. കുറച്ച് തയ്യലറിയുന്ന ആര്‍ക്കും വീട്ടിലിരുന്നു നമുക്ക് ആവശ്യമായ മാസ്‌ക് എളുപ്പം നിര്‍മിക്കാം. അതിനുള്ള മെറ്റീരിയല്‍വച്ച് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഞാന്‍ കാണിക്കാം'
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !