ന്യൂഡല്‍ഹി: രാജ്യത്തെ കടുത്ത ആശങ്കയിലാക്കി കോവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 4,067 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, വൈറസ് ബാധിച്ചുള്ള മരണം 109 ആയി. 24 മണിക്കൂറിനിടെ 32 മരണമാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രാജ്യത്ത് 291 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമയെന്ന റിപ്പോര്‍ട്ടുകള്‍ അല്പം ആശ്വാസം നല്‍കുന്നതാണ്.
അതേസമയം,ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. രണ്ടാമത് തമിഴ്‌നാടും മൂന്നാമത് ഡല്‍ഹിയുമാണ്. 693 പേര്‍ക്ക് രോഗബാധയും സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !