അജ്മാന്‍: കൊറോണ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് യു എ ഇ യിലെ അജ്മാനില്‍ മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.
മരണവിവരം ബന്ധുക്കള്‍ സ്ഥിരീകരിച്ചു. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഹാരിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏരിയ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും ഉണ്ട്. അജ്മാനില്‍ ഒരു സ്വകാര്യ ആശു പത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ ജസ്മിന, മക്കള്‍ മുഹമ്മദ്, മകള്‍ ശൈഖ ഫാത്തിമ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !