ജിദ്ദ: സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38ആയി. പുതുതായി രാജ്യത്ത് നാലുപേർ മരിച്ചു. രോഗമുക്തിനേടിയവരുടെ എണ്ണം 551 ആയി ഉയര്‍ന്നു. പുതുതായി 63 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ആകെ രോഗം ബാധിച്ചവരുടെ 2523 ആയി. പുതുതായി 60 വൈറസ് ബാധ കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
മരണം സംഭവിച്ചത് ജിദ്ദ, ഖോബാർ, ദവാദ്മി എന്നിവിടങ്ങളിലാണ്. ജിദ്ദയിൽ 2 പേരും ഖോബാര്‍, ദവാദ്മി എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരണപ്പെട്ടത്. രോഗമുക്തി നേടിയ 63 പേരിൽ 54 പേരും റിയാദിലാണ്. നിലവിൽ ഏറ്റവും കൂടുതൽ വൈറസ് ബാധ കേസുകൾ കണ്ടെത്തിയത് റിയാദിലാണ്.
അസുഖം സ്ഥിരീകരിച്ച 60 പേരിൽ 32 എണ്ണം റിയാദിലാണ്. ജിദ്ദയില്‍ 8, മക്കയിലും ജിസാനിലും ആറ് വീതം, മദീനയില്‍ മൂന്ന്, ഖതീഫിലും അബഹയിലും രണ്ട് വീതം, ദമാമിൽ ഒരാള്‍ക്കുമാണ് അസുഖം സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !