എടയൂർ: വളാഞ്ചേരി എടയൂരിൽ രാസവസ്തുക്കള്‍ ചേര്‍ത്ത 3000കിലോ മത്സ്യം പിടിച്ചെടുത്തു. എടയൂർ തിണ്ടലത്ത് നിന്നുമാണ് മീൻ പിടികൂടിയത്. കണ്ടെയ്നര്‍ ലോറിയില്‍ രാസവസ്തുക്കൾ ചേർത്ത മത്സ്യം എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൂവ്വായിരം കിലോയിലധികം വരുന്ന ചൂര വിഭാഗത്തിൽ മത്സ്യം പിടിച്ചെടുത്തത്. നിരോധിച്ച ഫോർമാലിൻ ഉപയോഗിച്ചാണ് ലോറിയിൽ സൂക്ഷിച്ചിരുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. പിടിച്ചെടുത്ത മത്സ്യം സമീപപ്രദേശത്ത് ഗ്രാമ പഞ്ചായത്ത് അധികൃതർ കുഴിച്ചു മൂടി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !