കുറ്റിപ്പുറം: ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് വിമുക്ത-പരിസ്ഥിതി സൗഹൃദ കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകൾ ശ്രീ. ഷുക്കൂർ പരവക്കലിൽ നിന്നും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഫസീന അഹമ്മദ് കുട്ടി ഏറ്റുവാങ്ങി. കൊറോണക്കാലത്ത് പ്രദേശത്തെ ഹെൽത്ത് സെൻററുകളിലേക്കും ആശുപത്രികളിലേക്കും മരുന്നുകൾ നൽകുന്നതിനു വേണ്ടി ഈ കിറ്റുകൾ കൈമാറുമെന്ന് പ്രസിഡൻറ് അറിയിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി ശ്രീ. നന്ദനൻ, ധനകാര്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം ശ്രി. സന്തോഷ് കോട്ടീരി, ലത്തീഫ് കുറ്റിപ്പുറം, വളാഞ്ചേരി എം.ഇ.എസ് കോളേജ് അധ്യാപകൻ PC സന്തോഷ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !