പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇ.യിലെയും കുവൈത്തിലെയും അംബാസഡര്‍മാര്‍ കേരള സര്‍ക്കാരിനെ അറിയിച്ചു.
സ്കൂള്‍ ഫീസിന്‍റെ കാര്യത്തില്‍ കേരള സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റുകളുമായി യു.എ.ഇ. എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അംബാസഡര്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുകള്‍ എംബസി പുതുക്കി നല്‍കുന്നുണ്ട്. മെയ് 31 വരെയോ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതുവരെയോ വിസകാലാവധി പിഴയൊന്നുമില്ലാതെ നീട്ടിക്കൊടുക്കുമെന്ന് യു.എ.ഇ. ഗവണ്‍മെന്‍റ് അറിയിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
കുവൈത്തിലെ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ പ്രവാസി സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കുവൈത്ത് അംബാസഡര്‍ അറിയിച്ചു. പ്രവാസികള്‍ നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി നോര്‍ക്ക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !