കോവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിന്ന് ഏതൊരാവശ്യത്തിന് ആരു പുറത്തിറങ്ങുേമ്ബാഴും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് നിര്‍ദേശം. നേരത്തേ ചുമ, തുമ്മല്‍, ജലദോഷം ഉള്‍പ്പെടെ പകര്‍ച്ച സാധ്യതയുള്ള രോഗലക്ഷണങ്ങള്‍ക്ക് മാത്രമായിരുന്നു ഇതു നിര്‍ബന്ധം. എന്നാല്‍ യാതൊരു പ്രത്യക്ഷ രോഗലക്ഷണങ്ങളുമില്ലാത്തവര്‍ക്കും കോവിഡ് ബാധ കണ്ടെത്തുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ രോഗലക്ഷണമില്ലാത്തവര്‍ കൂടി മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസ്നി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെഡിക്കല്‍ മാസ്ക് ലഭ്യമല്ലെങ്കില്‍ പേപ്പര്‍ മാസ്കുകളോ, തുണികൊണ്ട് നിര്‍മിച്ചവയോ ധരിക്കണം. ചുമയിലൂടെയും മറ്റും അണുക്കള്‍ വ്യാപിക്കുന്നത് തടയാനാണിത്.
നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും. തുണി കൊണ്ട് നിര്‍മിക്കുന്ന മാസ്കുകള്‍ വീണ്ടുമുപയോഗിക്കുന്നതിനു മുന്‍പ് വൃത്തിയായി കഴുകി അണുമുക്തമാക്കാനും ശ്രദ്ധിക്കണം. മാസ്കില്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !