തിരുവനന്തപുരം: കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ മദ്യവില്‍പനയ്ക്കുള്ള ഓണ്‍ലൈന്‍ സംവിധാനമായ ബെവ് ക്യൂ ആപ്പ് തയ്യാര്‍. രണ്ട് മിനിറ്റില്‍ 20,000 ത്തിലധികം ഡൗണ്‍ലോഡുകളാണ് പ്ലേ സ്റ്റോറില്‍ ഉണ്ടായത്. ബെവ് ക്യൂ ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം എക്‌സൈസ് മന്ത്രി വാര്‍ത്താസമ്മേളനവും നടത്തുമെന്നും അറിയിച്ചിരുന്നു.
കൊച്ചി കടവന്ത്രയിലെ സ്റ്റാര്‍ട്ട് അപ് കമ്ബനിയായ ഫെയര്‍കോഡ് ടെക്‌നോളജീസ് വികസിപ്പിച്ച ബെവ് ക്യൂ ആപ്പിന് ഇന്നലെയാണ് ഗൂഗിള്‍ അനുമതി ലഭിച്ചത് വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ് ക്യൂ ആപ്പിന്റെ ബീറ്റാ വേര്‍ഷനാണ് അനുമതി ലഭിച്ചത്. ആപ്പ് ഉപയോഗിച്ച് ഇന്ന് മുതല്‍ മദ്യം ബുക്ക് ചെയ്യാനാകും. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതലാണ് മദ്യം വാങ്ങിക്കാനാകുക. ആപ്പിലൂടെ ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്ബര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം.
നിലവില്‍ ബീറ്റാ ആപ്പ് പ്ലേ സ്റ്റോറിലുണ്ടെങ്കിലും ഡൗണ്‍ലോഡ് ചെയ്യാനാവില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ മദ്യം വാങ്ങാനുള്ള ടോക്കണ്‍ എടുത്തെങ്കിലും അതെല്ലാം ഇന്നത്തെ തീയതിക്കുള്ള ടോക്കണുകളാണെന്നും അവയൊന്നും തന്നെ വാലിഡ് അല്ലെന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 3.30-ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ആപ്പിന്‍്റെ വിശദവിവരങ്ങള്‍ പുറത്തു വിടും. ഇതിനു ശേഷം ഔദ്യോഗികമായി പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ബെവ് ക്യൂ ആപ്പ് ലഭ്യമാകും. 35 ലക്ഷം പേര്‍ക്ക് വരെ ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്പ് സജ്ജമാക്കിയത് എന്നാണ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് സൊല്യൂഷന്‍സ് അവകാശപ്പെടുന്നത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !