തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, 10 പേര്‍ക്ക് രോഗം ഭേദമായി.
കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. പതിവ് കോവിഡ് അവലോകാന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. മഹാരാഷ്ട്ര 16 , തമിഴ്‌നാട് 5, ഡല്‍ഹി 3, ആന്ധ്രാ 1, ഉത്തര്‍പ്രദേശ് 1, കര്‍ണാടക 1, തെലങ്കാന 1 എന്നിങ്ങനെയാണ് അന്യ സംസ്ഥാനത്തുനിന്നും എത്തിയ കോവിഡ് ബാധിതര്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ, ഇന്ന് പുതുതായി 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ സ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 81 ആയി ഉയര്‍ന്നു.
കേരളത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളേയും സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നയമെന്നും എന്നാല്‍, ക്രമീകരണമില്ലാതെ ആളുകള്‍ ഒന്നിച്ചുവന്നാല്‍ രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അപ്രസക്തമാകുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !