സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ്

0

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 68 വയസ്സായിരുന്നു. ഇന്ന് രാവിലെ രണ്ട് മണിക്കായിരുന്നു മരണം. കടുത്ത പ്രമേഹ രോഗിയായിരുന്നു. ഇതോടെ കേരളത്തില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി.

അബുദാബിയില്‍ നിന്നും മെയ് 11 നാണ് ജോഷി നാട്ടിലെത്തിയത്. കൊവിഡ് രോഗലക്ഷണത്തെ തുടര്‍ന്ന് മെയ് 18 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി 26 ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി ആരോഗ്യസ്ഥിതി വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്രമേഹം മൂലം മറ്റു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം.

കേരളത്തില്‍ സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സാമൂഹിക വ്യാപനം സംശയിക്കുന്ന രീതിയില്‍ സംസ്ഥാനത്ത് ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൊവിഡ് കേസുകള്‍ കൂടുതലായിട്ടുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ വരുന്നതിനാല്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു. മെയ് ഏഴ് വരെ 512 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നത്. ഇതിന് ശേഷം രോഗികളുടെ എണ്ണം വര്‍ധിച്ചു. രോഗ വ്യാപനം സംശയിക്കുന്ന ഇടങ്ങള്‍ കണ്ടൈന്‍റ്മെന്‍റ് സോണായി കണക്കാക്കുകയാണ് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

'നമുക്ക് അറിയാത്ത സോഴ്‌സില്‍നിന്നും ഒരു കോവിഡ് പോസിറ്റീവ് കേസ് കിട്ടുകയും അതിന്റെ പരിസരത്ത് നിരവധി പോസിറ്റീവ് കേസുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ഇതിന്റെയൊന്നും സോഴ്‌സ് നമുക്ക് അറിയില്ല. അപ്പോഴാണ് സമൂഹവ്യാപനം നടക്കുന്നു എന്ന് പറയാനാവുക. അത്തരത്തില്‍ ഒരു സാഹചര്യം ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുന്നത്', കെകെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടവര്‍ കുറവാണ്. ആദ്യ ഘട്ടത്തില്‍ 30 ശതമാനവും രണ്ടാം ഘട്ടത്തില്‍ 15 ശതമാനവും മാത്രമേ സമ്ബര്‍ക്കത്തിലൂടെ രോഗവ്യാപനമുണ്ടായുള്ളു. 'ഇന്ന് ഈ ദിവസം വരെ കേരളത്തില്‍ കമ്യൂണിറ്റി സ്‌പ്രെഡ് ഉണ്ടായിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഉണ്ടാവില്ല എന്ന് പറയാനും കഴിയില്ലെന്ന്' മന്ത്രി ചൂണ്ടിക്കാട്ടി.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !