പഞ്ചായത്തിലെ 22 വാർഡുകളിലെ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. കോവിഡ് - 19 മൂലമുള്ള അടച്ചിൽ മൂലം ജനങ്ങളാകെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ സമയമായതിനാൽ പണം കൊടുത്ത് പോലും കുടിവെള്ളം വാങ്ങാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ.
റംസാൻ നോമ്പ് കൂടി വന്നതോടെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം ഇരട്ടിക്കുകയാണ് ചെയ്തത്.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തിരമായി കുടിവെള്ള മെത്തിക്കണമെന്ന സർക്കാർ നിർദ്ദേശമുണ്ടായിട്ടും, പ്രതി പക്ഷമെമ്പർമാർ നിരന്തര ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിഷേധാത്മക നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ല.
ആതവനാട് ഗ്രാമ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് CPI(M) ആതവനാട് ലോക്കൽ കമ്മറ്റി ആതവനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയോടാവശ്യപ്പെട്ടു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !