തവനൂർ മണ്ഡലത്തിലെ തീരദേശ മേഖലകളിൽ 18 ലക്ഷം രൂപയുടെ ഭക്ഷ്യ കിറ്റുകൾ സംഘടിപ്പിച്ച് നൽകി മന്ത്രി ഡോ.കെ .ടി .ജലീൽ

0

തവനൂർ മണ്ഡലത്തിലെ പുറത്തൂർ മംഗലം പഞ്ചായത്തുകളിലെ തീരദേശ മേഖലകളിലും കാലടി പഞ്ചായത്തിലും തവനൂർ മണ്ഡലം MLA കൂടിയായ മന്ത്രി ഡോ.കെ .ടി ജലീൽ ഉദാരമതികളായ വിവിധ വ്യക്തികളിൽ നിന്നും പണം സ്വരൂപിച്ച് സംഘടിപ്പിച്ച് നൽകിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. തീരദേശ മേഖലയായ മംഗലം പഞ്ചായത്തിലെ 7 വാർഡുകളിലും പുറത്തൂർ പഞ്ചായത്തിലെ 3 വാർഡുകളിലും കാലടി തവനൂർ പഞ്ചായത്തിലുമായാണ് 600/- രൂപയോളം വിലവരുന്ന ഭക്ഷ്യധാന്യ കിറ്റുകൾ പെരുന്നാളിനോടനുബന്ധിച്ച് മന്ത്രി മുൻകൈ എടുത്ത് വിതരണം ചെയ്തത്. 5000 ത്തോളം കുടുംബങ്ങൾക്കായി കഴിഞ്ഞ ദിവസം ആരംഭിച്ച വിതരണം വ്യാഴാഴ്ച പൂർത്തിയായി. 18 ലക്ഷം രൂപയാണ് ഈ പ്രവർത്തനങ്ങൾക്കായി ചിലവ് വന്നത്. അതോടൊപ്പം മന്ത്രിയുടെ ശ്രമഫലമായി മലപ്പുറം ജില്ലാ കലക്ടർ മുഖേനയുള്ള മംഗലം പുറത്തൂർ പഞ്ചായത്തുകളിലെ തീരദേശ വാർഡുകളിലെ എല്ലാ കുടുംബങ്ങൾക്കും അര ലിറ്റർ വെളിച്ചെണ്ണ വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും. ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം പകർന്നിരിക്കുകയാണ് മന്ത്രി ജലീലിന്റെ ശ്രമഫലമായി ലഭ്യമാക്കിയ പെരുന്നാൾ ഭക്ഷ്യ കിറ്റുകൾ

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !