മൊറയൂർ: ഭാരതത്തിന്റെ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റും ആയിരുന്ന രാജീവ് ഗാന്ധിയുടെ 29-മത് രക്തസാക്ഷിത്വ ദിനമായ മെയ് 21മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഭാവന ദിനമായി ആചരിച്ചു.
രാജീവ് ഗാന്ധി അനുസ്മരണ യോഗം വാലഞ്ചേരി രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു.
രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വരൂപിച്ച ധനസഹായവും മരുന്നുകളും മൊറയൂർ യൂണിറ്റി പാലിയേറ്റീവ് കെയർ ചെയർമാൻ എംസി അഹമ്മദ് കബീർ ഏറ്റുവാങ്ങി
ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ ഷാഫി, സികെ നിസാർ, ബംഗാളത്ത് കുഞ്ഞഹമ്മദ്, ബംഗാളത്ത് മുഹമ്മദാലി ഹാജി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, സി കെ സലീം മാസ്റ്റർ, ബംഗാളത്ത് സമീർ, കെ കെ മുഹമ്മദ് റാഫി, വി പി സുലൈമാൻ, പി സി നാരായണൻ, അഷ്റഫ് പെരിങ്ങോടൻ, റസാഖ് മുക്കൻ, ഫർഹാൻ പൂക്കോടൻ, ഇർഷാദ് ബംഗാളത്ത്, മേലേക്കാട് റസൽ മുന്ന, അൽഅമീൻ ആടംബുലാൻ,
കാളങ്ങാടൻ ഫാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !