ഇ- മാഗസിനുമായി മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂൾ

0

മൂർക്കനാട് : ലോക്ക്ഡൗൺ കാലത്ത് വീടുകളിൽ ഒറ്റപ്പെട്ട കുട്ടികളുടെ സർഗാത്മകതയുടെ പ്രതീകമായി "തടവിൽ വിരിഞ്ഞ പൂക്കൾ" എന്ന പേരിൽ ഇ - മാഗസിൻ പുറത്തിറക്കി. മൂർക്കനാട് AEMAUP സ്കൂളാണ് ഇ - മാഗസിൻ പുറത്തിറക്കിയത്. വിവിധ ഭാഷകളിലായി കുട്ടികൾ എഴുതിയ കഥകളും, കവിതകളും, ലേഖനങ്ങളും, ചിത്രങ്ങളും അടക്കം നാല്പതോളം രചനകൾ ഉൾപ്പെടുത്തിയാണ് ഇ - മാഗസിൻ പുറത്തിറക്കിയത്.

കോവിഡ് കാലത്തെ തകർത്തെറിഞ്ഞു എന്ന അർത്ഥത്തിലാണ് മാഗസിന് 'തടവിൽ വിരിഞ്ഞ പൂക്കൾ' എന്ന പേര് നൽകിയത്. അധ്യാപകർ, ക്ലാസ് - പി ടി എ വാട്‌സ്പ്പ് ഗ്രൂപ്പുകളിലൂടെയാണ് രചനകൾ സമാഹരിച്ചത്. മഹാകവി ശ്രീ. അക്കിത്തം അച്യുതൻ നമ്പൂതിരി ഇ - മാഗസിൻ പ്രകാശനം ചെയ്തു. ഫ്ലിപ്പിംഗ്ബുക്ക് സംവിധാനം വഴി നിർമിച്ച ഇ - മാഗസിൻ,  ഒരു പുസ്തകം അതിന്റെ താളുകൾ മറിച്ചു വായിക്കുന്ന അതേ അനുഭൂതിയിൽ മൊബൈലിലൂടെയും കംപ്യൂട്ടറിലൂടെയും  വായിക്കാവുന്നതാണ്. പ്രത്യേക ലിങ്ക് വഴിയും ബർക്കോഡ് സ്കാൻ ചെയ്തു വായനക്കാർക്ക് മാഗസിൻ വായിക്കുവാൻ സാധിക്കും. പൊതുജനങ്ങളുടെ വയനക്കായി വിദ്യാലയത്തിന് സമീപ പ്രദേശങ്ങളിലും കവലകളിലും ബർക്കോഡ് സ്കാൻ ചെയ്യുവാനുള്ള സംവിധാനവും അധ്യാപകർ ഒരുക്കിയിട്ടുണ്ട്.

മങ്കട നിയോജക മണ്ഡലം എംഎൽഎ ശ്രീ. ടി എ അഹമ്മദ് കബീർ, മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജഗോപാൽ തുടങ്ങിയവർ മാഗസിന് ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വി കൃഷ്ണദാസിന്റെ നേതൃത്വത്തിൽ അധ്യാപകരായ പി.ടി മുസ്തഫ, കെ.ബാബുരാജൻ, വി.ശ്യാം, ശ്രീരാജ് കൊളത്തൂർ, കെ.ടി ഹംസ, തുടങ്ങിയവരാണ് മാഗസിന്റെ പിറകിൽ പ്രവർത്തിച്ചത്.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !