ദുബൈ മലപ്പുറം ജില്ലാ കെഎംസിസി ഭാഷ അനുസ്മരണം സംഘടിപ്പിച്ചു

0

980 ലെ ഭാഷാ സമരം സാംസ്കാരിക വിപ്ലവത്തിൻ്റെ ഭാഗം.

ദുബൈ: 1980 ൽ അറബി, ഉർദു, സംസ്കൃതം ഭാഷാ സംരക്ഷണത്തിനായി മുസ് ലിം യൂത്ത് ലീഗ് നടത്തിയ പോരാട്ടം ഭാഷാ വിവേചനത്തിനെതിരെയുള്ള ശക്തമായ പോരാട്ടമായിരുന്നെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഏത് ഭാഷകൾ പഠിക്കണമെന്നും, സംസാരിക്കണമെന്നും നിഷ്കർഷിക്കുന്ന അസഹിഷ്ണതയുടെ മുഖംമൂടി അണിയുന്ന അധികാര വർഗ്ഗങ്ങൾക്കുള്ള വലിയ താക്കീതായിരുന്നു മജീദ് റഹ്മാൻ കുഞ്ഞിപ്പമാരെ കുരുതി നൽകേണ്ടി വന്ന 1980 ലെ ഭാഷാ സമരമെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ സമരത്തെ മലയാള വിരുദ്ധ സമരമായി അവഹേളിച്ചവർക്ക്, കേരളരത്തിന് ആദ്യമായി ഒരു മലയാള സർവ്വകലാശാല അനുവദിച്ചു നൽകി കൊണ്ട് മാതൃക കാണിച്ച പ്രസ്ഥാനമാണ് മുസ് ലിംലീഗ് നേതൃത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച ഓൺലൈൻ ഭാഷാ സമര അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.

ഭാഷാ സമരം നടന്ന 1980 ൽ മലപ്പുറം മുനിസിപ്പൽ ചെയർമാനായിരുന്ന ദേശീയ മുസ് ലിംലീഗ് ജന:സെക്രട്ടറി പി, കെ.കുഞ്ഞാലിക്കുട്ടി.എം.പി, തൻ്റെ അനുഭവസാക്ഷ്യങ്ങളിലൂടെ നടത്തിയ അനുസ്മരണ പ്രഭാഷണം ഏറെ ഹൃദ്യമായി. ചെമ്മുക്കൻ യാഹുമോൻ അധ്യക്ഷത വഹിച്ചു.

എ പി ശംസുദ്ധീൻ ബിൻ മുഹിയുദ്ദീൻ,ഡോ: പുത്തൂർ റഹ്മാൻ, പി.കെ.അൻവർ നഹ, ഡോ: അൻവർ അമീൻ മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ ഹാജി, കെ.പി.എ.സലാം അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. മുജീബ് കോട്ടക്കൽ ഖിറാഅത്ത് നിർവ്വഹിച്ചു. ഒ ടി സലാം, കരീം കാലടി, ജലീൽ കുണ്ടോട്ടി, ശിഹാബ് ഏറനാട്, നൗഫൽ വേങ്ങര, അബ്ദുൽ സലാം പരി, എന്നിവരും സംസാരിച്ചു. ഓൺലൈൻ കോൺഫ്രൻസിൽ വിവിധ മണ്ഡലം നേതാക്കളും പങ്കെടുത്തു. പി.വി.നാസർ സ്വാഗതവും, സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !