എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം സദ്ഭാവന ദിവസമായി ആചരിച്ചു .എടയൂർ അമ്പല സിറ്റിയിൽ വച്ച് നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി പി.സി.നൂർ ഉദ്ഘാടനംചെയ്തു. എടയൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.കെ.കെ .മോഹനകൃഷ്ണൻ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പച്ചക്കറി കിറ്റ്,ഭൗമ സൂചികയിൽ ഇടം പിടിച്ച എടയൂർ മുളക് തൈ,സാനിറ്റൈസർ എന്നിവയുടെ വിതരണം ചടങ്ങിൽ വെച്ച് റിട്ട. പാസ്പോർട്ട് ഓഫീസർ റഷീദ് കിഴിശ്ശേരി നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ കെ പി വേലായുധൻ ,എം.ടി അബ്ദുൾ അസീസ് ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബഷീർ മാവണ്ടിയൂർ ,മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മോഹൻദാസ് ,മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുധീഷ് പൂക്കാട്ടിരി , എടയൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് നൗഫൽ കലമ്പൻ ,രഞ്ജിത്ത് ,സരോജിനി ,കെ പി രാജേഷ് , മാനു ,മുഹ്സിൻ ,ഷിബു ,അക്ബർ ,മിന്നു ,രാജ് തുടങ്ങിയവർ സംബന്ധിച്ചു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !