ആഭ്യന്തര വിമാന സര്‍വിസുകളില്‍ യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

0

ന്യൂഡല്‍ഹി: മേയ്​ 25ന്​ സര്‍വിസ്​ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വിസുകളില്‍ യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുറത്തിറക്കി എയര്‍പോര്‍ട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ. വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്ബ്​ യാത്രക്കാര്‍ തെര്‍മല്‍ സ്​ക്രീനിങ്​ പരിശോധനക്ക്​ വിധേയമാകണം. എല്ലാവരുടെയും മൊബൈലില്‍ ആരോഗ്യസേതു ആപ്​ ഡൗണ്‍ലോഡ്​ ചെയ്​തിരിക്കണം. എന്നാല്‍, 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്​ ആപ്​ നിര്‍ബന്ധമില്ല.

നിര്‍ദേശങ്ങള്‍:


  • വിമാനം പുറപ്പെടുന്നതിന്​ രണ്ടു മണിക്കൂര്‍ മു​േമ്ബ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണം.
  • എല്ലാ യാത്രക്കാരും മാസ്​കും ഗ്ലൗസും ധരിച്ചിരിക്കണം
  • എല്ലാവരും തെര്‍മല്‍ സ്​ക്രീനിങ്ങിന്​ വിധേയരാകണം.
  • 14 വയസില്‍ താഴെയുള്ള കുട്ടികളൊഴികെയുള്ളവരുടെ മൊബൈലില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാണ്​.
  • മൊബൈലില്‍ ആപ്പി​​െന്‍റ പച്ച സിഗ്​നല്‍ കാണിക്കാത്ത യാത്രക്കാരെ ഉള്ളിലേക്ക്​ പ്രവേശിപ്പിക്കില്ല.
  • ട്രോളികള്‍ അനുവദിക്കില്ല. എന്നാല്‍ അനിവാര്യസാഹചര്യങ്ങളില്‍ അണുവിമുക്​തമാക്കിയ ട്രോളികള്‍ അനുവദനീയമാണ്​.
  • യാത്രക്കാര്‍ക്കും എയര്‍ലൈന്‍സ്​ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പൊതു-സ്വകാര്യ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.

കഴിഞ്ഞദിവസമാണ്​ നിബന്ധനകളുടെ അടിസ്​ഥാനത്തില്‍ ആഭ്യന്തര വിമാന സര്‍വിസ്​ തിങ്കളാഴ്​ച മുതല്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്​. ലോക്​ഡൗണിനെ തുടര്‍ന്ന്​ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്​ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചത്​.

അതെസമയം, ടിക്കറ്റ്​ നിരക്കില്‍ വര്‍ധനവില്ലാത്തപക്ഷം യാത്രക്കാര്‍ വിമാനത്തില്‍ അകലം പാലിച്ച്‌​ ഇരിക്കുന്നത്​ പ്രായോഗികമല്ലെന്നും കേന്ദ്ര ​വ്യോമയാന മന്ത്രി ഹര്‍ദീപ്​ സിങ്​ പുരി വ്യക്തമാക്കി. മധ്യഭാഗത്തെ സീറ്റ്​ ഒഴിച്ചിടുകയാണെങ്കില്‍ നിരക്കില്‍ 33 ശതമാനം വര്‍ധനവ്​ ഏര്‍പ്പെടുത്തേണ്ടിവരും.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !