മദീന: ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമായ കോവിഡ് മഹാമാരിയിൽ അകപ്പെട്ട് മരണമടഞ്ഞ പ്രവാസികളുടെ കൂടുംബങ്ങൾക്ക് കേന്ദ്ര സംസ്ഥന സർക്കാരുകൾ ധനസഹായം നൽകണമെന്ന് ഒഐസിസി മദീന ഘടകം ഓൺലൈൺ വഴി നടത്തിയ പ്രവർത്തക സമതി യോഗത്തിൽ ആവശ്യം ഉയർന്നു. ഇതിനകം ഗൾഫിൽ 89 മലയാളികളുടെയും മറ്റ് ഇതര സംസ്ഥാനക്കാരുടെയും ജീവനുകളാണ് നഷ്ടമായത്. ഇവരുടെ ഉറ്റവർക്ക് മൃതശരീരം ഒരു നോക്ക് കാണുവാൻ കൂടി കഴിഞ്ഞിരുന്നില്ല. ഒരോ കുടുംബങ്ങളുടെയും ആശ്രയമായിരുന്നവരുടെ വേർപാട് വിശ്വസിക്കാൻ കഴിയാതെ തീർത്തും ദുരിതത്തിൽ കഴിയുന്നവർക്ക് സമൂഹ്യ അടുക്കളയിൽ നിന്ന് ഒരു നേരത്തെ ആഹാരമോ മറ്റ് ഭക്ഷണ പൊതിയോ നൽകിയാൽ തീരുന്നതല്ല ഇക്കൂട്ടരുടെ പ്രയാസങ്ങൾ. പ്രവാസികളുടെ മരണത്തോടെ നിരാലംബരായവരെ കണ്ടെത്തി അർഹതയുടെ അടിസ്ഥാനത്തിൽ ധനസഹായം നൽകുന്നതിനൊപ്പം കുട്ടികളെ വിദ്യഭ്യാസം, പാർപ്പിടം ഇല്ലാത്തവർക്ക് പാർപ്പിടം, വിവാഹ പ്രായമായവർക്ക് സഹായം തുടങ്ങിയവയ്ക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൽ പ്രത്യേക പാക്കേജ് തരപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഇതിനായ് ഭരണ, പ്രതിപക്ഷങ്ങൾക്ക് വേണ്ട നിവേദനം നൽകുവാനും തീരുമാനമായി. പ്രസിഡൻ്റ് ഹമീദ് പെരുപറമ്പിൽ, അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് ചെന്നാത്ത്, ഒഐസിസി അൽ ഖസിം മുൻ പ്രസിഡൻ്റ് ഇക്ബാൽ പള്ളിമുക്ക്, ബഷീർ കരുനാഗപ്പള്ളി, നജീബ് പത്തനാപുരം, നൗഷാദ് കണിയാപുരം, ഹിബ്സ് റഹുമാൻ, നൗഷാദ് കണിയാപുരം, സിയാദ് കായംകുളം, ജംഷീർ ഹംസ, ഷാജഹാൻ ആദിക്കാട്ട് കുളക്കര, ഫൈസൽ അഞ്ചൽ, എന്നിവർ സംസാരിച്ചു. സംഘടന നടത്തി വരുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ മൂന്നാം ഘട്ട വിതരണവും നടന്നു വരന്നു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !