തൊഴിൽ നിയമങ്ങൾ മരവിപ്പിച്ചും ജോലി സമയം 12 മണിക്കൂറാക്കി ഉയർത്തിയും കൊറോണക്കാലത്ത് കേന്ദ്ര BJP സർക്കാർ നടത്തുന്ന ജനവിരുദ്ധ കോർപറേറ്റ് സേവക്കെതിരെ, BMS ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി,
- തൊഴിൽ സമയം 8 മണിക്കൂറായി നിലനിർത്തുക.
- സ്ഥിരം ജോലി നിലനിർത്തുക.
- കരാർ ജോലി അവസാനിപ്പിക്കുക.
- മിനിമം വേതനം 21,00 രൂപയാക്കുക.
- 60 കഴിഞ്ഞ മുഴുവനാളുകൾക്കും 10,000 രൂപ പെൻഷനനുവദിക്കുക.
- കോർപറേറ്റ് കടം എഴുതിത്തള്ളുന്നത് പോലെ കർഷകരുടെ കടങ്ങളും എഴുതിത്തള്ളുക.
- സ്വകാര്യവൽക്കരണത്തിലൂടെ തൊഴിൽ സംവരണവും വിദ്യാഭ്യാസ സംവരണവും അട്ടിമറിക്കരുത്.
- മണ്ണും വിണ്ണും വിൽക്കരുത്.
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ആതവനാട് കാട്ടിലങ്ങാടി പോസ്റ്റാപ്പീസിന് മുന്നിൽ നടന്ന സമരം CPI(M) ആതവനാട് ലോക്കൽ സെക്രട്ടറി അരീക്കാടൻ മമ്മു മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ആർട്ടിസാൻസ് യൂണിയൻ പഞ്ചായത്ത് സെക്രട്ട മാമരത്ത് രാജൻ, സുന്ദരൻ മന്ദാരത്ത്, ബാലകൃഷ്ണൻ മാമരത്ത്, സന്തോഷ് PT, അയ്യപ്പൻ.TP എനിവർ പങ്കെടുത്തു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !