ജിദ്ദ : കോവിഡ് 19 പശ്ചാത്തലത്തിൽ മദ്രസകൾ അടഞ്ഞുകിടക്കുന്ന ഈ സന്ദർഭത്തിൽ പ്രയാസം അനുഭവിക്കുന്ന മദ്രസാ അധ്യാപകരെയും മുഅദ്ദിനുകളേയുംസംരക്ഷിക്കേണ്ടത് സമൂഹത്തിൻറെ ബാധ്യതയാണ് എന്ന് മനസ്സിലാക്കി കണ്ണമംഗലം പഞ്ചായത്ത് ജിദ്ധ
കെ എം സി സി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ മദ്രസ അധ്യാപകർക്കും പെരുന്നാൾ സഹായം നൽകുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചത് പഞ്ചായത്തിലെ വിദ്യാർഥികളെ പഠിപ്പിക്കുന്ന മുഴുവൻ മദ്രസ അധ്യാപകർക്കും ചെറിയൊരു സഹായം കൊടുക്കാൻ ആയിരുന്നു തീരുമാനം സുമനസ്സുകളുടെ സഹായത്താൽ ഇന്ന് അതൊരു നല്ല ഒരു സംഖ്യ തന്നെ കൊടുക്കാൻ കണ്ണമംഗലം ജിദ്ധ കെ എം സി സി ക്ക് സാധിച്ചു.
ഇത്തരം പ്രവർത്തനങ്ങൾ മുസ്ലിം സംഘടനകൾക്കിടയിൽ ഐക്യം വർദ്ധിപ്പിക്കാൻ സാധിക്കട്ടെ എന്ന് ജിദ്ദ കണ്ണമംഗലം കെഎംസിസി ഭാരവാഹികൾ പറഞ്ഞു
മദ്രസ അധ്യാപകർക്കുള്ള ധനസഹായം ജിദ്ധ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചേറൂരിന് കണ്ണമംഗലം ജിദ്ധ കെഎംസിസി സെക്രട്ടറി നജ്മുദ്ദീൻ സി കെ കൈമാറി
മറ്റു മത സംഘടനകൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണ് ഇത് എന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പഞ്ചായത്ത് കെ എം സി സി പ്രസിഡണ്ട് അബ്ദുലത്തീഫ്
പി പി , സിദ്ധീഖ് പുള്ളാട്ട്, അഹമ്മദ് അച്ചനമ്പലം, ശിഹാബ് പുളിക്കൽ, അശ്റഫ് ചുക്കൻ എന്നിവർ സന്നിഹിതരായി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !