കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവര്‍

0

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 5 പേര്‍ക്ക്. മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നെത്തിയ ആറു പേര്‍ക്കും ഗജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ആര്‍ക്കും രോഗം ഭേദമായിട്ടില്ല. ഇതുവരെ 642 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിച്ചത്. ഇതില്‍ 142 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 72000 പേരാണ് സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിലുള്ളത്. ഇതില്‍ 71545 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. 119 പേരെ ഇന്ന് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് പുതിയതായി നാല് ഹോട്ട്സ്‌പോട്ടുകള്‍ കൂടി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 33 ആയി. കേരളത്തില്‍ ഇതുവരെ 46958 സാമ്ബളുകള്‍ പരിശോധിച്ചതില്‍ 45527ഉം രോഗ ബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് മാത്രം 1257 സാമ്ബിളുകള്‍ പരിശോധിച്ചു.

ബ്രേക്ക് ദി ചെയിന്‍ ക്വറന്റൈന്‍, റിവേഴ്സ് ക്വറന്റൈന്‍ എന്നിവ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്. അതിന്റെ സൂചനയാണ് ഇന്നത്തെ പരിശോധന ഫലം നല്‍കുന്നത്. കേരളം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചു നിന്നിരുന്നു. എന്നാല്‍ വിദേശത്ത് നിന്നും മറ്റ് സംസ്ഥനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തി തുടങ്ങിയതോടെ പ്രതീക്ഷിച്ചതുപോലെ രോഗികളുടെ എണ്ണം വര്‍ധിച്ചു.

അടുത്ത ഘട്ടത്തില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം പടരും. ഇതുവരെ അത്തരത്തില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കുറവാണ്. ഇപ്പോള്‍ ഭയപ്പെടേണ്ടതും സമ്ബര്‍ക്കത്തെ തന്നെയാണ്.

രോഗസാധ്യതയുള്ള മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരെ ടെസ്റ്റ് ചെയ്യും. ഇത് രോഗബാധ എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് മനസിലാക്കാനാണ്. ഇതുവരെ സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 5630 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 5340 നെഗറ്റീവാണ്.

മുന്‍ഗണന വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ നാല് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വൈറസിന്റെ സാമൂഹിക വ്യാപനം കേരളത്തില്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സാമൂഹിക അകലം പാലിക്കുക, ആവര്‍ത്തിച്ച്‌ കൈ കഴുകുുക, മാസ്ക ധരിക്കുക എന്നീ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും ക്വറന്റൈന്‍ കൃത്യമായി നടപ്പാക്കുന്നതിലും നമ്മള്‍ മുന്നേറിയന്നതാണ് അനുഭവം.

സംസ്ഥാനത്ത് ഇതുവരെ 74420 പേര്‍ കര വ്യോമ കടല്‍ മാര്‍ഗ്ഗത്തിലൂടെ പാസുമായി കേരളത്തിലെത്തി. ഇതില്‍ 44712 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിമാനമാര്‍ഗ്ഗം കേരളത്തിലെത്തിയവരാണ്. കപ്പലിലെത്തിയ ആറു പേര്‍ക്കും റോഡ് മാര്‍ഗ്ഗം എത്തിയ 46 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി കണക്ക് വ്യക്തമാക്കുന്നു.


ഇതുവരെ 26 വിമാനങ്ങളിലും മൂന്ന് കപ്പലുകളിലുമായാണ് പ്രവാസികള്‍ നാട്ടിലെത്തിയത്. 6654 പേര്‍ ഈ യാത്ര സൗകര്യം ഉപയോഗിച്ചു. ഇതില്‍ 3305 പേര്‍ സര്‍ക്കാര്‍ വക ക്വറന്റൈനിലാണ്.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !