ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാംഘട്ടം മെയ് 31ന് അവസാനിക്കുകയാണ്. ലോക്ക് ഡൗണിന്റെ നാലാംഘട്ടം അവസാനിക്കുമ്ബോള്‍ രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ ദിനംപ്രതിയുള്ള വില വര്‍ദ്ധനവ് പുനരാരംഭിക്കും. ഈ സാഹചര്യത്തിലാണ് വില വര്‍ദ്ധിക്കുന്നത്.
കഴിഞ്ഞ മാസത്തിനേക്കാള്‍ അമ്ബത് ശതമാനം വിലവര്‍ദ്ധനയാണ് അസംസ്കൃത എണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. അടച്ചിടല്‍ മൂലം ഇന്ധനവില്‍പനയില്‍ കുറവ് വന്നിരുന്നു. ഇതും കമ്ബനികളെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വ്യാപാരം നടക്കുന്നത് ബാരലിന് 30 ഡോളര്‍ എന്ന നിലയിലാണ്. വില കൂടിയാല്‍ എണ്ണക്കമ്ബനികള്‍ക്ക് വന്‍ബാധ്യത ഉണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്.
ആഗോള വിപണിയില്‍ എണ്ണവില ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഓരോ ദിവസവും 40 മുതല്‍ 50 പൈസ വരെ വര്‍ദ്ധിപ്പിച്ച് നഷ്ടം നികത്താനാണ് കമ്ബനികള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ലോക്ക് ഡൗണ്‍ ജൂണില്‍ അഞ്ചാംഘട്ടത്തിലേക്ക് കടന്നാലും ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !