ജിദ്ദ: ഗര്‍ഭിണിയായ മലയാളി യുവതി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദയില്‍ വച്ച് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിനി ജാസിറ(27) ആണ് മരിച്ചത്.കുണ്ടൂര്‍ ഉള്ളക്കംതൈല്‍ വീട്ടില്‍ അനസാണ് ജാസിറയുടെ ഭര്‍ത്താവ്. നാല് മാസം ഗര്‍ഭിണിയായിരുന്ന ജാസിറയ്ക്ക് ഇന്ന് പുലര്‍ച്ചെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ജസീറയെ അനസ് ജിദ്ദയിലെ ഹസന്‍ ഗസാവി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവിന്റെ അടുത്തേക്ക് സന്ദര്‍ശന വിസയില്‍ എത്തിയതായിരുന്നു ഇവര്‍. നാല് വയസായ ഒരു ആണ്‍കുഞ്ഞുണ്ട്. നാട്ടിലേക്ക് പോവാനായി ജസീറ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ടുണ്ട്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !