തിരൂർ: മദ്യലഹരിയിൽ തർക്കത്തിനിടെ മകന്റ തള്ളലേറ്റ് വീട്ടു മുറ്റത്ത് വീണ് പിതാവ് മരിച്ചു. തിരൂർ മുത്തൂർ പുളിക്കൽ മുഹമ്മദ് ഹാജി (70) ആണ് മരണപ്പെട്ടത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പിടികൂടിയ മകൻ അബുബക്കർ സിദ്ദീഖിനെ (27) തിരൂർ പോലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച് സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അബൂബക്കർ സിദീഖിനെ പിതാവ് മുഹമ്മദ് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇരുവരും വാക്കുതർക്കമുണ്ടായത്. തർക്കത്തിനാടെ മകൻ പിതാവിനെ മർദ്ദിക്കുകയും തുടർന്ന് തള്ളിയിടുകയുമായിരുന്നു. മുറ്റത്ത് വീണ് പരുക്കേറ്റ മുഹമ്മദിനെ നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അക്രമാസക്തനായ അബൂബക്കർ സിദ്ദീഖിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിടുകയും തുടർന്ന് തിരൂർ എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു. ആയിഷയാണ് മുഹമ്മദിന്റ ഭാര്യ. മറ്റുമക്കൾ: മറിയാമു , ഫാത്തിമ, മുജീബ്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !