എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈമാസം 26 മുതല്‍ 30 വരെ മുന്‍ നിശ്ചയപ്രകാരം പരീക്ഷകള്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കൃത്യമായ സമാൂഹിക അകലം പാലിച്ചും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുമായിരിക്കും പരീക്ഷകള്‍ നടത്തുക.
പരീക്ഷകള്‍ മാറ്റിവച്ചതായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ജൂണില്‍ പരീക്ഷ നടത്തുമെന്നായിരുന്നു അറിയിപ്പ്.
എന്നാല്‍ ഇതിന് വിരുദ്ധമായാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പരീക്ഷ നടത്തുമെന്ന് അറിയിച്ചത്. നേരത്തെ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരമാണ് പരീക്ഷ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളിലെ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആവശ്യമായ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !