ഇരിബിളിയത്ത് 14 വയസ്സുകാരി തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ; ദുരൂഹത ഇല്ലന്ന് പോലീസ്

0


വളാഞ്ചേരി: ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ വിദ്യാർത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുനിലം കുളത്തിങ്ങൽ  ബാലകൃഷ്ണൻ - ഷീബ ദമ്പതികളുടെ മകൾ ദേവിക യെയാണ് ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 14 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ്കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് നാല് മണിയോടെ കുട്ടിയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടയിലാണ് വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പോലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം, തിരൂർ ഡി.വൈ. എസ്. പി. കെ.എ. സുരേഷ് ബാബു എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.  ചൊവ്വാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽ മൃതദേഹം കോവിഡ് പരിശോധനകൾ നടത്തിയതിനു ശേഷം മേൽനടപടികൾ സ്വീകരിക്കും. ഇരിമ്പിളിയം ഗവ: ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവിക. ദേവനന്ദ, ദീക്ഷിത്, ഏഴു മാസം പ്രായമുള്ള ആൺകുട്ടി എന്നിവർ സഹോദരങ്ങളാണ്.അതേസമയം മരണത്തിൽ ദുരൂഹതയില്ലന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും CI എം.കെ ഷാജി മീഡിയവിഷനോട് പറഞ്ഞു .


വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഓണ്‍ലൈന്‍ പഠനം മുടങ്ങിയതിനാലെന്ന് മാതാപിതാക്കള്‍


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !