വളാഞ്ചേരി:ഇരിമ്പിളിയം വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയായതായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സ.ഉ (കൈ ) നം 16/2020 ആ. സാ. വ പ്രകാരം റീബിൽഡ് ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം പുതുക്കി പണിയാൻ ഉത്തരവായത്.44 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
ഇരിമ്പിളിയം വില്ലേജ് ഓഫീസ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിക്കുകയും കെട്ടിടത്തിൻ്റെ അസൗകര്യം നേരിട്ട് മനസ്സിലാക്കുകയും ഇക്കാര്യം
റവന്യു വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എം.എൽ.എയുടെ ശുപാർശ പ്രകാരം ഇരിമ്പിളിയം വില്ലേജ് ഓഫീസ് കെട്ടിടം എന്ന പദ്ധതി 2019-20 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുകയും എസ്റ്റിമേറ്റ് തുകയുടെ ഇരുപത് ശതമാനം നീക്കി വെക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ റീ ബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി ഫണ്ടനുവദിച്ച് ഭരണാനുമതി നൽകി ഉത്തരവായിട്ടുള്ളത്. റവന്യു, പൊതുമരാമത്ത് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് സാങ്കേതിക അനുമതി ലഭ്യമാക്കി അടിയന്തിരമായി പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !