തിരൂർ : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന "എൻവിസൈജ്" പദ്ധതി ഇന്ന് (ജൂൺ 5) നടക്കും. പരിസ്ഥിതി സംരക്ഷണ അവബോധം വിദ്യാർത്ഥി തലമുറക്ക് കൈമാറുന്നതിനും വന്യജീവി കുറ്റകൃത്യങ്ങൾക്കെതിരായ ജാഗ്രത പുലർത്തുന്നതിനും ജൈവ വൈവിധ്യത്തെ തൊട്ടറിയുന്നതിനും വേണ്ടി തൈ നടൽ കാമ്പയിൻ, പോസ്റ്റർ രചന (LP, UP വിദ്യാർത്ഥികൾക്ക്),
ചെറു കവിത രചന, നിരൂപണം, പരിസ്ഥിതി സന്ദേശം (3 മിനിറ്റ് വീഡിയോ) തുടങ്ങിയ പദ്ധതികളാണ് സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ നൂറ് കണക്കിന് തൈകൾ വീട്ടുപരിസരങ്ങളിൽ നടുമെന്ന് ജില്ലാ ഭാരവാഹികളായ അസ്ഹർ അബ്ദുൽ റസാഖ്. നിയാസ് കക്കാട്, നുസ്ഹാൻ രണ്ടത്താണി, റഹീൻ ചേളാരി, മുഹമ്മദ് റാസി,മുഷ്താഖ് അൽ ഹികമി, അനസ് പെരുവളൂർ തുടങ്ങിയവർ അറിയിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !