ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) തിങ്കളാഴ്ച വിമാനക്കമ്ബനികളോട് വിമാനങ്ങളിലെ മധ്യത്തിലെ സീറ്റ് കഴിയുന്നത്ര ഒഴിഞ്ഞു കിടക്കുന്ന രീതിയില്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.അതേസമയം യാത്ര ടിക്കറ്റുകളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ഇതു സാധ്യമെല്ല എന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു
യാത്രക്കാരുടെ വര്‍ദ്ധനവ് മൂലം മധ്യ സീറ്റില്‍ യാത്ര അനുവദിച്ചാല്‍ ഫേസ് മാസ്കിനും ഷീല്‍ഡിനും പുറമെ കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം അംഗീകരിച്ച റാപ്പ് എറൗണ്ട് ഗൗണ്‍ കൂടി നല്‍കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ ഉദ്ധരിച്ചു പ്രമുഖ അന്തരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു
കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ ശാരീരിക അകലം പാലിക്കുന്നതിന് വിമാനങ്ങളില്‍ മധ്യ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് അനിവാര്യമാണെന്ന് സുപ്രീം കോടതി അടുത്തിടെ പറഞ്ഞിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ സാമൂഹിക അകലം പ്രധാനമാണെന്നും വാണിജ്യ വിമാനക്കമ്ബനികളുടെ ആരോഗ്യത്തേക്കാള്‍ പൗരന്മാരുടെ ആരോഗ്യത്തെക്കുറിച്ചാണ് സര്‍ക്കാര്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടതെന്നും മെയ് 25-ന് നടന്ന ഒരു ഹിയറിംഗില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 മുതല്‍ ഇന്ത്യ ആഭ്യന്തര യാത്രാ സര്‍വീസുകള്‍ പുനരാരംഭിച്ചു . രാജ്യാന്തര വാണിജ്യ പാസഞ്ചര്‍ വിമാനങ്ങള്‍ രാജ്യത്ത് നിര്‍ത്തിവച്ചിരിക്കുന്നു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !