തിരൂർ: തിരൂരിൽ കളിക്കുന്നതിനിടെ കസേരയുടെ റിങ്ങിൽ തല കുടുങ്ങിയ രണ്ടുവയസുകാരിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
തിരൂർ ടൗണിൽ താമസിക്കുന്ന ആഷിഖിന്റെ മകൾ ഹൈറയുടെ തലയാണ് കസേരയുടെ പ്ലാസ്റ്റിക് റിങ്ങിനുള്ളിൽ കുടുങ്ങിയത്. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും തല പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് തിരൂർ യൂണിറ്റ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.
ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം, ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് കസേരയുടെ റിങ് ശ്രദ്ധയോടെ മുറിച്ചു മാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് മറ്റ് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
ഈ വാർത്ത കേൾക്കാം
Content Summary: Firefighters rescue baby trapped in chair ring
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !