വളാഞ്ചേരി കോതേ തോട് കയ്യേറി എന്ന പേരിൽ വ്യക്തിവൈരാഗ്യം തീർക്കാൻ നാട്ടുകാരിൽ ചിലർ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണന്ന് വളാഞ്ചേരിയിലെ ഡോക്ടർ ദമ്പതികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിൽ തങ്ങളെകുറിച്ച് ചിലർ തെറ്റായ പ്രചരണം നടത്തുകയാണ്. താനും കുടുംബവും തോട് കയ്യേറിയെന്ന് എന്ന പ്രചരണം തീർത്തും അടിസ്ഥാനരഹിതമാണ്. ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണ പ്രവർത്തികളെ തുടർന്ന് തന്റെ വീട്ടിലേക്കുള്ള വഴിയുടെ ഒരു ഭാഗം ഇടിഞ്ഞ് വീണിരുന്നു.
റോഡിൻറെ സംരക്ഷണഭിത്തി തകർന്നു വീഴുകയും ബന്ധപ്പെട്ട അധികൃതർ ഇത് പുനർ നിർമ്മിക്കാൻ തയ്യാറായി വന്ന ഘട്ടത്തിൽ നിർമ്മാണ പ്രവർത്തികൾ തടസ്സപ്പെടുത്തുകയും തോട് കയ്യേറി എന്ന പ്രചരണവുമായി ചിലർ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഇപ്പോഴും തന്റെ വീട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയിലേക്ക് അടിയന്തരഘട്ടങ്ങളിൽ പോകേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട് . വഴി തടസ്സപ്പെട്ടതിനാൽ തങ്ങൾ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് .കഴിഞ്ഞ പ്രളയത്തിൽ വീട് വെള്ളത്തിൽ അകപ്പെട്ടിരുന്നു. ഇത്തവണയും മഴ ശക്തമാകാൻ പോവുകയാണ്. അതിന് മുൻപ് പ്രവൃത്തി നടത്താനാണ് ശ്രമിച്ചത്.13 വർഷമായി ഇവിടെ താമസിക്കുന്ന തന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വിവാദങ്ങൾ നടത്തി തന്നെയും കുടുംബത്തെയും അപമാനിക്കാനുള്ള ശ്രമം ഖേദകരമാണന്നും ഡോക്ടർ കെ.പി അബ്ദുൽ വഹാബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എം.ടി ഹംസ മാസ്റ്ററും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !