തനിക്ക് പിറക്കാൻ പോവുന്ന കണ്മണിയെ ഒരു നോക്ക് കാണാനാവാതെ നിതിൻ യാത്രയായി

0

ജിദ്ദ: തനിക്ക് പിറക്കാൻ പോവുന്ന  കണ്മണിയെ ഒരു നോക്ക് കാണാനാവാതെ നിതിൻ യാത്രയായി.  കോഴിക്കോട്​ പേരാ​മ്പ്ര സ്വദേശി നിതിൻ ചന്ദ്രൻ (29) ആണ്​ ഹൃദയാഘാതം മൂലം ദുബൈയിൽ മരിച്ചത്​.ദുബൈയിലെ സ്വകാര്യ കമ്പനി എൻജിനീയറായിരുന്നു. 
കോവിഡ് മൂലം വിമാനങ്ങൾ മുടങ്ങിയ ഘട്ടത്തിൽ തന്നെപ്പോലുള്ള ഗർഭിണികൾക്ക്​ നാട്ടിലേക്കുള്ള മടക്ക യാത്രക്ക്​ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട്​ സുപ്രിംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവാണ് നിതിൻ. നിതിനും, ആതിരയും എടുത്ത പരിശ്രമത്തിനൊടുവിൽ ദുബൈയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ തന്നെ ആതിരയുടെ യാ​ത്ര സാധ്യമായി. കോണ്ഗ്രസ് അനുഭാവ സംഘടനയായ ഇൻകാസ് യൂത്ത് വിംഗ് പ്രവർത്തകൻ കൂടിയായിരുന്നു നിതിൻ. 
ജൂലൈ ആദ്യ വാരത്തിൽ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ആതിരയുടെ യാത്ര നീണ്ടത്. ഷാഫി പറമ്പിൽ ടിക്കറ്റ് നൽകാമെന്ന് അറിയിച്ചെങ്കിലും, അത് സ്വീകരിച്ച ആതിരയും നിതിനും ടിക്കറ്റെടുക്കാൻ തങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചിരുന്നു. രണ്ടു പേർക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണവും അവർ പകരം നൽകി. ലോക്​ഡൗണിൽ പ്രയാസപ്പെടുന്നവർക്ക്​ ഭക്ഷണം എത്തിക്കുവാനും രക്​ത ലഭ്യത കുറവുള്ള ആശുപത്രികളിൽ ദാതാക്കളെ എത്തിക്കുവാനുമുൾപ്പെടെ റിലീഫ്​ പ്രവർത്തനങ്ങൾക്കായി ഒാടി നടക്കുകയായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്​ നടപടി ക്രമങ്ങള്‍ നടന്ന് വരികയാണ്.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !