വേങ്ങര മണ്ഡലത്തിലെ നിസ്സഹായരായ 25 പ്രവാസികൾക്ക് ഹസ്തം 2020 റിലീഫ് പരിപാടിയുടെ ഭാഗമായി നൽകുന്ന സൗജന്യ വിമാന യാത്ര ടിക്കറ്റ് വിതരണോദ്ഘാടനം റാസ്അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡൻ്റ് ആവയിൽ ഉമർഹാജി, ആർ ഷുക്കൂർ, ജില്ല സെക്രട്ടറി എ.പി നൗഫൽ, മണ്ഡലം ഭാരവാഹികളായ എം.കെ ഗഫൂർ, അബ്ദുൽ റഷീദ് കത്താലി എന്നിവരുടെ സാനിദ്ധ്യത്തിൽ UAE KMCC പ്രസിഡൻ്റ് ഡോക്ടർ പുത്തൂർ റഹ്മാൻ നിർവഹിച്ചു.
സൗജന്യ വിമാനയാത്രക്കുള്ള ആദ്യ വിമാന ടിക്കറ്റ് കെഎംസിസി നേതാവ് അൻവർ നഹയുടെയും ദുബൈ സംസ്ഥാന-ജില്ല-മണ്ഡലം കെഎംസിസി നേതാക്കളുടേയും സാനിദ്ധ്യത്തിൽ ഊരകം പഞ്ചായത്തിലെ മജീദിന് കൈമാറി. ഇതോടെ രണ്ട് മൂന്ന് മാസമായി ഇരുട്ട് നിറഞ്ഞ ദിനങ്ങൾക്ക് വിരാമമായി മജീദ് നാട്ടിലേക്ക് യാത്രയായി.
ജോലി സ്ഥലത്ത് നിന്നും സംഭവിച്ച ചെറിയരു അപകടം മജീദിൻ്റെ ദൈന്യം ദിന ജീവിതത്തിൽ വളരെയധികം പ്രയാസം മുണ്ടാക്കിരുന്നു. അപകടത്തിൽ പെട്ട് വലത് കൈക്കേറ്റ ക്ഷതം കാരണം ജോലി ചെയ്യാൻ കഴിയാതെ ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടുണ്ടാക്കിയപ്പോൾ നാട്ടിലേക്ക് പോകുന്ന കാര്യങ്ങളുമായി വേങ്ങര മണ്ഡലം കെഎംസിസി യെ സമീപിച്ചതിൻ്റെ ഫലമായാണ്
സൗജന്യ യാത്രക്കുള്ള വഴിയൊരുങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ദുബൈ കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ചാർട്ടർ ഫ്ലൈറ്റിൽ 171 യാത്രക്കാരുമായി റാസ അൽ ഖൈമയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യ വിമാനത്തിൽ തന്നെ മജീദിനെ നാട്ടിലേക്ക് എത്തിക്കാൻ സാധിച്ചതായി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം ഭാരവാഹികൾ സന്തോഷത്തോടെ പറഞ്ഞു..
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !