ജിദ്ദ: പ്രവാസ ലോകത്തുള്ള ചെറുകാവ് പഞ്ചായത്തിലെ സമസ്തയുടെ അനുഭാവികളെ അണിനിരത്തി കൊണ്ട് പ്രദേശത്തെ സമസ്തയുടെ ചലനങ്ങളെ ശക്തിപ്പെടുത്താനും നാടിന്റെ സ്പന്ദനങ്ങൾ അറിഞ്ഞു പ്രവർത്തിക്കാനും ഈ കൂട്ടായ്മക്ക് കഴിയുന്നുണ്ടെന്ന് SIC സൗദി നാഷണൽ കമ്മറ്റി അധ്യക്ഷൻ സെയ്യിദ് ഉബൈദുള്ള തങ്ങൾ അൽ-ഹൈദ്രൂസി മേലാറ്റൂർ.
സമസ്ത ജി.സി.സി. ചെറുകാവ് കമ്മറ്റിയുടെ രണ്ടാം വർഷിക ജനറൽബോഡി യോഗത്തിൽ പുതിയ കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ദിവസങ്ങളിലായി നടന്ന യോഗത്തിൽ SIC സൗദി വിഖായ ചെയർമാൻ ഒമാനൂർ അബ്ദുറഹ്മാൻ മൗലവി ഉൽഘാടനവും SIC മക്ക ജനറൽ സെക്രട്ടറി മുനീർ ഫൈസി മാമ്പുഴ മുഖ്യ പ്രഭാഷണവും മുസ്താഖ് പെങ്ങാട് 'സമസ്ത ജി.സി.സി. ചെറുകാവ് സാധ്യതകൾ' എന്ന പ്രമേയ പ്രഭാഷണവും നടത്തി.
രണ്ടാം ദിനത്തിൽ സെയ്യിദ് ഉബൈദുള്ള തങ്ങൾ അൽ-ഹൈദ്രൂസി പുതിയ കമ്മറ്റികളെ പ്രഖ്യാപിച്ചു. മുസ്താഖ് പെങ്ങാട് മുഖ്യരക്ഷധികാരി, ഫരീദ് ഐക്കരപ്പടി ചെയർമാൻ, ഹാരി ചോലക്കോട് കൺവിണർ സക്കീർ സി.എം ട്രഷറർ എന്നിവർ പുതിയ ഭാരവാഹികൾ,
SlC സൗദി നാഷണൽ കമ്മറ്റി ഉപാദ്ധ്യക്ഷൻ
സെയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുലൈലി സന്ദേശ പ്രഭാഷണത്തിനും പ്രർത്ഥനക്കും നേത്രത്വം നൽകുകയും SIC നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി
അലവി കുട്ടി സാഹിബ് ഒളവട്ടൂർ ആശംസ പ്രഭാഷണം നടത്തി.
റഫീഖ് ഫൈസി പുത്തൂപാടത്തിന്റെ അദ്ധ്യക്ഷതയിൽ CP അബ്ദുറഹ്മാൻ ഉസ്താദ് കെവികാവ്,
ബദറു ഐക്കരപ്പടി, റിയാസ് പുളിക്കൽ, സാലിഫ് ചോലക്കോട്, ഷറഫു പുത്തുപാടം, ശുഹൈബ് പെരിങ്ങാവ്, മുനവ്വർ കണ്ണംവെട്ടികാവ്, ഹാരിസ് ചോലക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.
ഫരീദ് ഐക്കരപ്പടി സ്വാഗതവും സാദിഖ് പെരിങ്ങാവ് നന്ദിയും പറഞ്ഞു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !