മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് 'ഹരിത സമൃദ്ധി' ശ്രദ്ധേയമാകുന്നു
കാടാമ്പുഴ: മാറാക്കര പഞ്ചായത്തിൽ മുസ്‌ലിം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടത്തുന്ന
'ഹരിത സമൃദ്ധി' പദ്ധതി ശ്രദ്ധേയമാകുന്നു.
യുവജനങ്ങളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുക ,സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറി സ്വയം ഉദ്പാദിപ്പിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളുമായാണ് 'ഹരിത സമൃദ്ധി'- വീട്ടിലൊരു പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചത്. 'ഹരിതസമൃദ്ധി'യുടെ ഭാഗമായി ഇരുന്നൂറ്റി പതിനഞ്ച് ആളുകൾക്ക്
പച്ചക്കറിത്തോട്ടമൊരുക്കാൻ
വിവിധയിനങ്ങടങ്ങിയ 1140 വിത്ത് പാക്കറ്റുകൾ യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്തിലെ
ഇരുപത് വാർഡുകളിലായി വിതരണം ചെയ്തിരുന്നു. വിത്തുകൾ നൽകിയവരെ ഉൾപ്പെടുത്തി കൃഷി അറിവുകൾ പങ്കുവെക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനു മായി 'ഹരിത സമൃദ്ധി' എന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.
പച്ചക്കറിത്തോട്ടമൊരുക്കി യുവജനങ്ങൾ പദ്ധതിയോട് മികച്ച പ്രതികരണമാണ് നടത്തിയത്. പച്ചക്കറി കൃഷിയിൽ മികച്ച വിളവെടുക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് 'ഹരിത സമൃദ്ധി' അംഗങ്ങൾ. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ ഭാരവാഹികളായ അഡ്വ.എ.കെ. സകരിയ്യ, ഫൈസൽ കെ.പി, സിയാദ് എൻ , ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് ,സിദ്ദീഖ് കെ.പി,
അഷ്റഫ് പട്ടാക്കൽ, ഷാഹുൽ ഹമീദ് വി.കെ, എന്നിവരാണ് 'ഹരിത സമൃദ്ധി'ക്ക് നേതൃത്വം നൽകുന്നത്.
യൂത്ത് ലീഗ് വാർഡ് ഭാരവാഹികൾ, മുസ്ലിം ലീഗിൻ്റെയും , പോഷക ഘടകങ്ങളുടേയും പഞ്ചായത്ത് ഭാരവാഹികൾ, വൈറ്റ് ഗാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, കാർഷിക മേഖലയിൽ തൽപരരായവർ എന്നിവരാണ് പദ്ധതിയുടെ ഭാഗമായി കൃഷിത്തോട്ടമൊരുക്കിയത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !