തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ ഇപ്പോള്‍ സ്കൂള്‍ പ്രവേശനത്തിനും ടിസിയ്ക്കും രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാനും അവസരം. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പ്രവേശനവും ടിസിയുമാണ് സര്‍ക്കാര്‍ ഓണ്‍ലൈനാക്കിയിരിക്കുന്നത്.
sampoorna.kite.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അതേസമയം, നേരിട്ട് അപേക്ഷിച്ചവര്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട ആവശ്യമില്ല.
ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള കുട്ടികളുടെ ക്ലാസ് കയറ്റ൦ 'സമ്ബൂര്‍ണ' വഴി നിലവില്‍ നടക്കും പോലെ തന്നെ നടക്കും. എന്നാല്‍, ക്ലാസ് കയറ്റം വഴിയോ അല്ലാതെയോ ഉള്ള ടിസികള്‍ക്ക് സമ്ബൂര്‍ണ വഴി അപേക്ഷ നല്‍കണം.
ടിസി അപേക്ഷ ലഭിക്കുന്ന സ്കൂളിലെ പ്രഥമാധ്യപകര്‍ ടിസിയുടെ ഡിജിറ്റല്‍ പകര്‍പ്പ് പുതുതായി ചേര്‍ക്കുന്ന സ്കൂളിനു തന്നെ ലഭ്യമാക്കും. 'സമ്ബൂര്‍ണ' വഴിയാകും ടിസി ട്രാന്‍സ്ഫര്‍ ചെയ്യുക. കൈറ്റ് CEO കെ അന്‍വര്‍ സാദത്താണ് ഇക്കാര്യം അറിയിച്ചത്.
CBSE, ICSE സ്ട്രീമുകളിലെ വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്കും 'സമ്ബൂര്‍ണ' വഴി അപേക്ഷിക്കാവുന്നതാണ്. പുതുതായി സ്കൂള്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്കും 'സമ്ബൂര്‍ണ' വഴി അപേക്ഷിക്കാവുന്നതാണ്.
പ്രഥമാധ്യപകരുടെ സമ്ബൂര്‍ണ ലോഗിനില്‍ ലഭിക്കുന്ന അപേക്ഷയ്ക്കനുസരിച്ച് താല്‍കാലിക പ്രവേശനം നല്‍കും. അപേക്ഷിക്കുമ്ബോള്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന റഫറന്‍സ് നമ്ബരാണ് പിന്നീട് അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കാന്‍ ഉപയോഗിക്കേണ്ടത്.
യദാര്‍ത്ഥ രേഖകള്‍ ആവശ്യപ്പെടുന്ന സമയത്ത് അല്ലെങ്കില്‍ സ്കൂള്‍ പ്രവേശന ദിവസമോ നല്‍കിയാല്‍ മതിയാകും. ആധാറില്ലാത്ത കുട്ടികള്‍ക്ക് 'ഇല്ല' എന്ന് രേഖപ്പെടുത്താന്‍ സോഫ്റ്റ്‌വെയറില്‍ സംവിധാനമുണ്ട്.
ആധാര്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ അധാര്‍ നമ്ബരും എന്‍റോള്‍മെന്‍റ് ഐഡി ലഭിച്ച കുട്ടികള്‍ ആ നമ്ബരും നിര്‍ബന്ധമായും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !