മദീന: വയനാട് ജില്ലയിലെ മാനന്തവാടി പാണ്ടിക്കടവ് ഗ്രാമത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി മദീന ഒ.ഐ.സി.സി സമ്മാനിച്ച ടെലിവിഷൻ മുൻ മന്ത്രിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പി കെ ജയലക്ഷ്മി ജവഹർലാൽ നെഹ്‌റു സ്മാരക വായന ശാലക്ക് കൈമാറി.ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് വിനോദ് തോട്ടത്തിൽ , വാർഡ് മെമ്പർ ഷൈനി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട്, വായന ശാല ഭാരവാഹികൾ ആയ കെ.ടി പ്രകാശ്, ഉമർ എന്നിവർ പങ്കെടുത്തു
ഓൺ ലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ - യൂത്ത് കോൺഗ്രസ്സ് നടപ്പിലാക്കി വരുന്ന e - പള്ളിക്കൂടത്തിന്റെ ഭാഗമായി മദീന ഒ.ഐ.സി.സി സെൻട്രൽ കമ്മറ്റി ചാലിയാർ പഞ്ചായത്തിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുമായി ചേർന്ന് വൈലാശ്ശേരി കോളനിയിൽ പഞ്ചായത്തിലെ മൂന്നാമത്തെ സെന്റർ ആരംഭിച്ചു .
കേബിൾ കണക്‌ഷനോടു കൂടി എൽ.ഇ.ഡി.ടി.വി വിദ്ധ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ, മാസ്ക്കുകൾ, ഹാന്റ് വാഷ് കോർണർ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത് .
യൂത്ത് കോൺഗ്ഗ്രസ്സ് വയനാട് പാർലമെന്റ് കമ്മറ്റി മുൻ വൈസ് പ്രസിഡന്റ്
ഹാരിസ് ബാബു ചാലിയാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്
ഉബൈസ്പൂക്കോടൻ അദ്ധ്യക്ഷം വഹിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് നാലകത്ത് ഹൈദരലി പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു .
പൂക്കോടൻ നൗഷാദ് ,T . സനോജ് ഷംസുദ്ധിൻ മുട്ടിയേൽ എന്നിവർ പ്രസംഗിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !