സംസ്ഥാന യുവജനക്ഷേമ ബോർഡും ഹരിത കേരള മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സുഭിക്ഷം പദ്ധതിയുടെ ഭാഗമായി ഒരു കൂട്ടം യുവകർഷകർ. വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കപ്പ കൃഷിക്ക് തുടക്കം കുറിച്ചത്. ഒരു ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷിയുടെ ഉദ്ഘാടനം താനൂർ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ വി ഇസ്മായിൽ ഹാജി നിർവഹിച്ചു.
താനൂർ ബ്ലോക്ക് നാഷണൽ യൂത്ത് വോളന്റീർ പി തഷ്‌രീഫ്, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ സി ഇർഷാദ്, ഹരിത കേരളം മിഷൻ കോർഡിനേറ്റർമാരായ ഷഹ്മ സലാം, ഫാത്തിമ റിൻസി എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് ഭാരവാഹികളായ അലി, നാസിം, നഹാസ്, ഫായിസ് എന്നിവർ നേതൃത്വം നൽകി. നേരെത്തെ ക്ലബ്ബിന്റെ കീഴിൽ രണ്ട് ഏക്കർ സ്ഥലത്ത് നെല്ല് കൃഷിയും പച്ചക്കറി കൃഷിയും ചെയ്തിരുന്നു. പി ഷഹൽ, സി മുബഷിർ, കെ പി സൽമാൻ എന്നിവരടങ്ങുന്ന സംഘമാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !