വളാഞ്ചേരി കുളമംഗലത്ത് ഡോക്ടർ അബ്ദുൽ വഹാബ് തോട് കൈയ്യേറി റോഡ് നിർമിച്ചു എന്ന് ആരോപണ പ്രത്യാരോപണങ്ങൾ ഏതാനും ദിവസങ്ങളായി വളാഞ്ചേരിയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഡോക്ടർ അബ്ദുൽ വഹാബ് തോട് കൈയേറി എന്നാരോപിച്ച് യുഡിഎഫ് കൗൺസിലർമാർ ഉൾപ്പെടെ രംഗത്തുവരികയും കയ്യേറ്റഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് സമരപരിപാടികളും അരങ്ങേറിയിരുന്നു. ഇതേതുടർന്നാണ് പ്രദേശത്ത് സർവ്വേ നടപടികളും നടന്നിരുന്നു. ചെയർപേഴ്സൺ .,മെമ്പർമാർ ,മുനിസിപ്പൽ അധികൃതർ വില്ലേജ് ഓഫീസർ തുടങ്ങിയവരും ഇരുന്നൂറോളം വരുന്ന നാട്ടുകാരുടെയും സാന്നിധ്യത്തിൽ താലൂക്ക് സർവേയർ സർവ്വേ നടത്തിയെന്നും താൻ ഒരിഞ്ച് ഭൂമി പോലും കയറിയിട്ടില്ലന്ന് താലൂക്ക് സർവേയർ വ്യക്തമാക്കിയതായും ഡോക്ടർ അബ്ദുൽ വഹാബ് വളാഞ്ചേരിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻപ് സംരക്ഷണഭിത്തി എങ്ങനെയായിരുന്നോ അതേ രീതിയിൽ സംരക്ഷണഭിത്തി പുനർനിർമ്മിച്ചു തരാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അബ്ദുൽവഹാബ് ആവശ്യപ്പെട്ടു .തെറ്റായ പ്രചരണം നടത്തി തന്നെയും കുടുംബത്തെയും അപമാനിച്ചത് ഖേദകരമാണ് . പൊതുസമൂഹം സത്യാവസ്ഥ തിരിച്ചറിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അബ്ദുൽ വഹാബ് പറഞ്ഞു.
തോട് വിഷയത്തിൽ താനൊരു കൗൺസിലർക്കെതിരെ കോഴ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായും അതുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ഡോക്ടർ അബ്ദുൽ വഹാബ് കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്ക് - മീഡിയവിഷൻ
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !