ജിദ്ദ : കോവിഡ് 19 എന്ന മഹാമാരി മൂലം ജോലിയും ശമ്പളവും നഷ്ടപ്പെട്ട സാധാരണക്കാരായ പ്രവാസികൾക്ക് ഏക ആശ്രയമായ ചാർട്ടേഡ് വിമാനത്തിൽ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം കേരളത്തിലേക്ക് വന്നാൽ മതിയെന്ന കേരള സർക്കാരിൻറെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ഒ . ഐ . സി . സി . മലപ്പുറം മുനിസിപ്പൽ കമ്മറ്റി ജിദ്ദ, കേരള സർക്കാറിനോട് അഭ്യർത്ഥിച്ചു ,
" സാന്ത്വനം 2020 " പരിപാടിയുടെ ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു
യു എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു
സൗദിയിൽ കോവിഡ് ടെസ്റ്റുകളുടെ ഫലം ലഭിക്കാൻ തന്നെ ഒരാഴ്ച സമയം പിടിക്കും . മുൻ കൂട്ടി പണമടച്ചവർക്കും , മുൻ കൂട്ടി വിവരങ്ങൾ കൈമാറിയവർക്കും മാത്രമാണ് ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതി ലഭിക്കുന്നത് . ഇതിൽ ഗർഭിണികൾ , രോഗികൾ , വിദ്യാർത്ഥികൾ , പ്രായമുള്ളവർ , എക്സിറ്റ് വിസ കാലാവധി കഴിഞ്ഞവരുമാണ് യാത്ര ചെയ്യാൻ വേണ്ടി മതിയായ വിമാനങ്ങൾ ഇല്ലാത്തതിനാലുമാണ് ചാർട്ടേഡ് വിമാനത്തിന് കാത്തു നിൽക്കുന്നത് , ഇതിനിടയിൽ കോവിഡ് ടെസ്റ്റിൻറെ ഫലം ലഭിക്കാതായാൽ യാത്ര മുടങ്ങുകയും അത് ഗർഭിണികൾക്കും , രോഗികൾക്കും പ്രയാസം സൃഷ്ടിക്കും .
ചാർട്ടേഡ് വിമാനത്തിന് പുതിയ ഓരോരോ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നതിനു പകരം കൂടുതൽ വിമാനങ്ങൾക്ക് അനുമതി കൊടുത്ത് എത്രയും പെട്ടെന്ന് നാടണയാൻ വേണ്ട സമ്മർദ്ധമാണ് കേരളം സർക്കാർ ചെയ്യേണ്ടതെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു
മുഖ്യ രക്ഷാധികാരി ഹക്കീം പാറക്കൽ , നജീബ് കൊന്നോല ,നജ്മുദ്ദീൻ മേൽമുറി , സി പി റസാക്ക് , സലിം നാലകത്ത് , സതീഷ് ബാബു മേൽമുറി , റഫീഖ് കാടേരി, ടി കെ സാഹിർ , നിയാസ് പുതുശേരി , നാദിർഷ പി കെ , ടി കെ സുനീർ ബാബു, ഫർഹാൻ കൊന്നോല , പി കെ അമീർ മുണ്ടുപറമ്പ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു
കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും , കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !