ജിദ്ദ: കൊറോണയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ച് വരുന്ന ഗൾഫ് മലയാളികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി കൊണ്ടുള്ള പുതിയ സർക്കാർ നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് GKPWA മുഖ്യമന്ത്രിക്കും, നോർക്കയിലേക്കും നിവേദനം സമർപ്പിച്ചു.
സൗദിയിലിപ്പോൾ ദിനംപ്രതി കൊറോണ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എത്രയോ പേർ ഇപ്പോഴും ടെസ്റ്റെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. മലയാളികളടക്കം നിരവധി പേരാണ് ദിവസം തോറും മരണപ്പെട്ടു കൊണ്ടിരിക്കുന്നത്. ശക്തമായ ശ്വാസതടസ്സവും പനിയുമായിട്ട് പോലും ചികിത്സയോ ഐസൊലേഷൻ സൗകര്യമോ കിട്ടാത്തവർ വേറെയും.
അതിനിടയിലാണ് ഗൾഫ് മേഖലയിലുള്ളവരെ 48 മണിക്കൂർ മുമ്പുള്ള ടെസ്റ്റെടുത്ത റിസൾട്ടുമായെ കേരളത്തിലേക്ക് എത്തിക്കാവൂ എന്ന പുതിയ സർക്കാർ ഉത്തരവ് നിലവിൽ വന്നിരിക്കുന്നത്.
രോഗബാധിതരുടെ ആധിക്യം കാരണം വ്യാപകമായ തോതിൽ ടെസ്റ്റുകളെടുക്കാനുള്ള സൗകര്യം നിലവിലില്ലാത്ത ഗൾഫ് മേഖലയിലെ സാഹചര്യം കൂടി അങ്ങ് മനസ്സിലാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. എത്രയേറെ കഷ്ടപ്പെട്ട് ടെസ്റ്റെടുക്കാനുള്ള സാഹചര്യമുണ്ടായാൽ തന്നെ 4-5 ദിവസം കഴിയാതെ ടെസ്റ്റ് റിസൾട്ട് ലഭിക്കുകയുമില്ല. പിന്നെങ്ങെനെയാണ് ടെസ്റ്റെടുത്ത് 48 മണിക്കൂറിനുള്ളിൽ റിസൾട്ടുമായി നാട്ടിലെത്തുകയെന്ന ചോദ്യമാണിവിടെ പ്രസ്കതമാവുകയെന്ന് നിവേദനത്തിൽ കൂട്ടിച്ചേർക്കുന്നു.
മാത്രവുമല്ല വന്ദേഭാരത് മിഷനിൽ എത്തുന്നവർക്ക് മാത്രം ടെസ്റ്റ് വേണ്ട എന്ന നിലപാടിലെ താൽപര്യം വ്യക്തമാക്കണമെന്ന് ഗ്ലോബൽ കേരളാ വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. കേരള ഗവണമെന്റ് തീരുമാനം പുനപരിശോധിക്കണം.നാട്ടിലെത്തുന്നവരെ എയർപോർട്ടിലോ ഹോസ്പിറ്റലിലോ സാംപിളെടുക്കാനും കോവിഡ് ടെസ്റ്റെടുക്കാനും സൗകര്യം ഏർപ്പെടുത്തുക, പോസിറ്റീവായവരെ ഗവൺമെന്റ് ചിലവിൽ ഐസോലേറ്റ് ചെയ്യുക, അല്ലാത്തവർക്ക് ഹോം ക്വാറൈന്റൈൻ സംവിധാനം ഉറപ്പു വരുത്തുക എന്നീ വിഷയങ്ങളിൽ ഗവൺമെന്റ് ഇടപെട്ട് കൊണ്ട് തീരുമാനമുണ്ടാക്കുമെന്നും നിലപാടിൽ മാറ്റം ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നതായി സൗദി നാഷണൽ പ്രസിഡണ്ട് സലാം മട്ടന്നൂർ, സൗദി നാഷണൽ സെക്രട്ടറി ജലീൽ കണ്ണൂർ, റിയാദ് സോൺ പ്രസിഡണ്ട് ലക്ഷമണൻ ചൂളിയാട്, സെക്രട്ടറി ഷബീർ കളത്തിൽ എന്നിവർ അറിയിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !