എടക്കുളം ഗ്രൂപ്പോഫ് എടക്കുളം സംഘടിപ്പിച്ച റമളാൻ നിലാവ് എന്ന ചോദ്യോത്തര പ്രോഗ്രാമിലെ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ നൽകി ചടങ്ങ്, ഡോക്ടർ ജിബു ഗുരിക്കൾ ചങ്ങമ്പള്ളി ഉദ്ഘാടനം ചെയ്തു, പതിനൊന്ന് ദിവസങ്ങളിലായി നടത്തിയ മത്സരങ്ങളിൽ ഇരുന്നൂറിൽപരം ആളുകൾ പങ്കെടുത്തു വ്യത്യസ്തവും വിഞ്ജാനപ്രധവുമായിരുന്നു റമളാൻ നിലാവ് എന്ന പ്രോഗ്രാമെന്ന് ഡോക്ടർ ജിബു ഗുരിക്കൾ പറഞ്ഞു (ബൈറ്റ്) ദിവസേന ഒന്നിൽ കൂടതൽ ഉത്തരങ്ങൾ വന്നതിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് അതാത് ദിവസത്തെ വിജയികളെ കണ്ടെത്തിയിരുന്നത് മത്സരങ്ങൾ നിയന്ത്രിച്ചിരുന്നത് പ്രത്യേക ജൂറിയായിരുന്നു.പോയിന്റ് അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്.പതിനൊന്ന് ദിവസങ്ങളിലായി നടന്ന ചോദ്യോത്തര മത്സരത്തിൽ 92 പോയിന്റ് നേടി നൗഷാദ് ബാബു.മയ്യേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി.78 പോയിന്റ് നേടി സിദ്ദീഖ്.വള്ളാടത്ത് കറുകയിൽ രണ്ടാം സ്ഥാനത്തും 75 പോയിന്റ് നേടി സിദ്ദീഖ് പാമ്പലത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.നാല് മുതൽ പത്ത് വരെ സ്ഥാനങ്ങൾ യഥാക്രമം.റഷീദ് കൊടക്കാട്ടിൽ,ഉമ്മർ പടിക്കപ്പറമ്പിൽ,മുസ്ഥഫ വട്ടേക്കാട്,ലിയാഖത്തലി ചിറ്റകത്ത് പൊറ്റമ്മൽ,മുഹമ്മദ് ഉമ്മർസാലിം കുറ്റിപ്പറമ്പിൽ,ജലീൽ ചിറ്റകത്ത് വരിക്കോട്ടിൽ,അശ്ഫാഖ് കരിമ്പനക്കൽ എന്നിർ പ്രോത്സാഹന സമ്മാനത്തിനർഹരായി.വിഞ്ജാനവും ജനോപകാരപ്രധവുമായ നിരവധി പ്രോഗ്രാമുകളാണ് ഗ്രൂപ്പോഫ് എടക്കുളം നടത്തിക്കൊണ്ടിരുക്കുന്നതെന്നും ജനങ്ങളുടെ ശംസയ നിവാരണങ്ങൾക്ക് വേണ്ടി വ്യത്യസ്ത മേഖലയിൽ പെട്ട വിദക്തരെ പങ്കെടുപ്പിച്ച് ആഴ്ചയിൽ ഒരോ ദിവസവും ചോദിക്കൂ പറയാം എന്ന പ്രോഗ്രാമും കൂട്ടായ് നടത്തുന്നുണ്ടെന്നും ഗ്രൂപ്പ് അഡ്മിൻമാർ പറഞ്ഞു. സമ്മാന ധാനവുമായി നടന്ന ചടങ്ങിൽ, സി.വി.ഹംസ,ഇ.പി.നാസർ,സി.ബഷീർ,എന്നിവർ സംസാരിച്ചു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !